Breaking



Saturday, May 8, 2021

പെൻഷൻ / ഫാമിലി പെൻഷൻ സത്യവാങ്‌മൂലം (Affidavit) സമർപ്പിക്കുന്ന വിധം

 പെൻഷൻ / ഫാമിലി പെൻഷൻ സത്യവാങ്‌മൂലം (Affidavit) സമർപ്പിക്കുന്ന വിധം

------------------------------------------------------





ശമ്പള പരിഷ്ക്കരണത്തോടൊപ്പം പരിഷ്ക്കരിച്ച പെൻഷൻ/ഫാമിലി പെൻഷൻ പുതുക്കിയ നിരക്കിൽ ഏപ്രിൽ മാസവും മെയ് മാസവും വിതരണം ചെയ്തുകഴിഞ്ഞു. ജൂൺ മാസത്തെ  പെൻഷൻ ലഭിക്കുന്നതിന് സത്യവാങ്‌മൂലം(Affidavit) മൂന്ന് തരത്തിൽ സമർപ്പിക്കാം.
i) പെൻഷൻ വാങ്ങുന്ന ട്രഷറിയിൽ ഒപ്പിട്ട ശേഷം നേരിട്ട് എത്തിക്കാം.
ii) ഒപ്പിട്ട നിർദ്ദിഷ്ട ഫാറം അതത്  ട്രഷറിയുടെ ഇ-മെയിലിൽ അയച്ചുകൊടുക്കാം. 


iii) prismplus.kerala.gov.in  എന്ന വെബ്ബ്‌സൈറ്റിൽ ഓൺ‌ലൈനായി സമർപ്പിക്കാം.

ഓൺ‌ലൈനായി സമർപ്പിക്കുന്ന വിധം.
------------------------------------------------
1) prismplus.kerala.gov.in (വെബ്ബ്‌സൈറ്റ് FireFox-ൽ) തുറക്കുക.
2) Menu => Mobile Registration  എന്ന ഭാഗം എടുക്കുക.
3) പെൻഷൻ വാ‍ങ്ങുന്ന ട്രഷറി; പെൻഷണറുടെ പേരിന്റെ ആദ്യഭാഗം എന്നിവ കൊടുത്ത് Search ചെയ്യുക (അപ്പോൾ നമ്മുടെ പേരും സമാന പേരുകളും കാണിക്കും)
4) PPO No . നോക്കി പേര് കണ്ടെത്തി Proceed കൊടുക്കുമ്പോൾ 
“Proceed only if the details are correct“
എന്ന സന്ദേശം കാണിക്കും. 
5) OK കൊടുത്താൽ മൊബൈൽ നമ്പർ കൊടുക്കുന്നതിന് ഒരു ടെക്സ്റ്റ് ബോക്സ് കാണിക്കും.
6) മൊബൈൽ നമ്പർ കൊടുക്കുക.
7) Generate OTP എന്ന ബട്ടൻ കൊടുത്തു മൊബൈൽ രജിസ്റ്റർ ചെയ്യാം.
മൊബൈൽ നേരത്തേ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ നേരിട്ട് മൊബൈൽ രജിസ്റ്റർ ആവും. 
ഇല്ലെങ്കിൽ ഇങ്ങനെ ഒരു സന്ദേശം വരും:-  
“ Entered Mobile Number does not match with the available records. 
Do you want to update the mobile number?”

Update കൊടുത്താൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ കൊടുത്ത് ലോഗിൻ ചെയ്ത് 
8. )  Affidavit സമർപ്പിക്കാം.
9) ആവശ്യമെങ്കിൽ  പെൻഷൻ വിവരങ്ങൾ പുതുക്കാം(Update).

No comments:

Post a Comment

Total Pageviews

Followers